പത്തനംതിട്ട: സ്കൂള് കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുട്ടിക്ക് ദാരുണാന്ത്യം. കരിമാന്തോട് ശ്രീനാരായണ സ്കൂളിലെ ആദിലക്ഷ്മി(7)യാണ് അപകടത്തില് മരിച്ചത്.
കരുമാന്തോട് തൂമ്പാക്കുളത്തുവെച്ചായിരുന്നു അപകടം. പത്തനംതിട്ട സ്വകാര്യ ആശുപത്രിയില് വെച്ചായിരുന്നു ആദിലക്ഷ്മിയടെ മരണം. അഞ്ച് കുട്ടികളാണ് ഓട്ടോറിക്ഷയില് ഉണ്ടായിരുന്നത്. മറ്റ് കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: child dies after an autorickshaw accident pathanamthitta