മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്ത് ഷഹിനാണ് ജഹാസിനെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ചൂണ്ടിയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാടൻവിള സ്വദേശി ജഹാസ് (28) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 8.30ഓടുകൂടിയാണ് സുഹൃത്ത് ഷെഹിനോടൊപ്പം ജഹാസ് ചൂണ്ടയിടാൻ എത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ മുതലപ്പൊഴി ലേലപ്പുരിയിലെ വാർഫിനടിയിൽ യുവാവ് ചൂണ്ടയിടാനായി പോയെങ്കിലും കാണാതാവുകയായിരുന്നു.

തുടർന്നാണ് സുഹൃത്ത് ഷെഹിനാണ് ജഹാസിനെ കാണാനില്ലെന്ന വിവരം പൊലീസിനെയും നാട്ടുകാരെയും അറിയിച്ചത്. അഗ്‌നിശമനാസേനയും കോസ്റ്റൽ പൊലീസും സ്‌കൂബ ടീമും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. പിന്നാലെയാണ് ജഹാസിന്റെ മൃതദേഹം കണ്ടെടുത്തത്.Content Highlights: 28year old's corpse found who were missing in Muthala Pozhi 

To advertise here,contact us