അടൂര്: അടൂര് നഗരസഭയില് എല്ലാ വാര്ഡുകളിലും സ്ഥാനാര്ത്ഥികളെ നിര്ത്താനാകാതെ ബിജെപി. 29 വാര്ഡുകളാണ് നഗരസഭയില് മൊത്തമുള്ളത്. ഇതില് എട്ടു വാര്ഡുകളില് സ്ഥാനാര്ത്ഥികള് ഇല്ല. 6,11,19,20,21,22,24,28 വാര്ഡുകളിലാണ് സ്ഥാനാര്ത്ഥികള് ഇല്ലാത്തത്.
ഇതില് ആറാം വാര്ഡില് സ്ഥാനാര്ത്ഥിയായെങ്കിലും പത്രിക നല്കാനെത്തിയപ്പോഴാണ് വോട്ടേഴ്സ് ലിസ്റ്റില് പേരില്ലെന്ന് അറിയുന്നത്. ഇതോടെ സ്ഥാനാര്ത്ഥി പത്രിക നല്കാനാകാതെ പിന് വാങ്ങുകയായിരുന്നു. കഴിഞ്ഞ തവണ ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ച അടൂര് ടൗണ് 24-ാം വാര്ഡില് ഇത്തവണ ബിജെപി സ്ഥാനാര്ത്ഥിയെ നിര്ത്തിയില്ല. 245 വോട്ടാണ് ബിജെപി അന്ന് നേടിയത്.
Content Highlight : There is no candidate in the place where a strong fight was fought last time; BJP has no candidates in eight wards in Adoor