'രാമാ ശ്രീരാമാ' പാടി ജഗതിയോട് വോട്ടുതേടി പൂജപ്പുര രാധാകൃഷ്ണൻ; മുഖത്ത് അമ്പിളിപ്പുഞ്ചിരി

ജഗതി ശ്രീകുമാറിനോടൊപ്പം ഉത്സവമേളം എന്ന സിനിമയിലാണ് പൂജപ്പുര രാധാകൃഷ്ണൻ അഭിനയിച്ചത്

തിരുവനന്തപുരം: മലയാളത്തിൻ്റെ മഹാനടൻ ജഗതി ശ്രീകുമാറിനോട് വോട്ട് തേടി നടനും തിരുവനന്തപുരം കോർപ്പറേഷൻ ജഗതി വാർഡിലെ സ്ഥാനാർഥിയുമായ പൂജപ്പുര രാധാകൃഷ്ണൻ. ഒന്നിച്ച് അഭിനയിച്ച ചിത്രത്തിലെ 'രാമാ ശ്രീരാമാ തേടി വരുന്നു ഞാൻ'  എന്ന ഗാനം പാടിയാണ് പൂജപ്പുര രാധാകൃഷ്ണൻ ജഗതി ശ്രീകുമാറിനോട് പിന്തുണ തേടിയത്.

ജഗതി ശ്രീകുമാറിനോടൊപ്പം ഉത്സവമേളം എന്ന സിനിമയിലാണ് പൂജപ്പുര രാധാകൃഷ്ണൻ അഭിനയിച്ചത്. അതിലെ സൂപ്പർ ഹിറ്റായ ജഗതിയുടെ ഗാനമാണ് രാമാ ശ്രീ രാമാ. സീനിൽ ജഗതി പാടുമ്പോൾ പൂജപ്പുര രാധാകൃഷ്ണനും കൂടെയുണ്ട്. ഇരുവരും വീണ്ടും കണ്ടുമുട്ടിയപ്പോൾ സ്നേഹത്തിൻ്റെ അമ്പിളി പുഞ്ചിരി വിടർന്നു.

ജഗതി വാർഡിൽ നിന്നും മത്സരിക്കുമ്പോൾ മലയാളത്തിൻ്റെ പ്രിയപ്പെട്ട ജഗതിയുടെ പിന്തുണ വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നുവെന്ന് പൂജപ്പുര രാധാകൃഷ്ണൻ പ്രതികരിച്ചു. പേയാടുള്ള വീട്ടിലെത്തിയാണ് രാധാകൃഷ്ണൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ജഗതിയോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അമ്പിളി ചേട്ടൻ്റെ ചിരി ഊർജമാക്കുകയാണ് പൂജപ്പുര രാധാകൃഷ്ണൻ.

Content Highlights: Poojappura Radhakrishnan seeks votes from actor Jagathy Sreekumar

To advertise here,contact us