കോട്ടയം : കോട്ടയത്ത് കോൺഗ്രസ് വിമത സ്ഥാനാർത്ഥികൾക്കെതിരെ നടപടി. കുമാരനെല്ലൂരിൽ മൂന്നുപേരെയും. തലയാഴത്ത് രണ്ടുപേരെയും ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ മത്സരിക്കുന്ന ബ്ലോക്ക് ജനറൽ സെക്രട്ടറി പി രാജീവിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.
മന്ത്രി വി എൻ വാസവനെ പുകഴ്ത്തിയതിന് ആയിരുന്നു രാജീവിന് സീറ്റ് നഷ്ടമായത്. കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ ഒൻപത് പേർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. മറ്റു വിമത സ്ഥാനാർത്ഥികൾക്കെതിരെയും നടപടി ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.
Content Highlight : Action against Congress rebel candidates in Kottayam district