മലപ്പട്ടത്ത് അഞ്ച് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഇത്തവണയും എല്ലാ വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുണ്ടാകാനുള്ള സാധ്യത കുറവാണ്

ശ്രീകണ്ഠപുരം : മലപ്പട്ടത്ത് അഞ്ച് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ 14 വാർഡുകളിൽ 12 സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ മുസ്‌ലിം ലീഗുമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ എട്ട് വാർഡുകളിൽ മാത്രമാണ് യുഡിഎഫ്‌ സ്ഥാനാർഥികളെ മത്സരിപ്പിച്ചത്. കഴിഞ്ഞ തവണ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇത്തവണയും എല്ലാ വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുണ്ടാകാനുള്ള സാധ്യത കുറവാണ്.

ഇത്തവണ ആദ്യമായി ബിജെപി നാല് വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താനുള്ള സാധ്യതയുണ്ട്. മലപ്പട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥികൾ: വാർഡ് 1. കൊളന്ത-പി ബാലകൃഷ്ണൻ, 2. അഡൂർ-കെ വി ശാരദ, 4. കരിമ്പീൽ -കെകെ സഹീദ് (മുസ്‌ലിം ലീഗ്), 7. തലക്കോട് ഈസ്റ്റ്-സി സജീവൻ, 9. മലപ്പട്ടം ഈസ്റ്റ്-എംപി അഹമ്മദ് കുട്ടി (മുസ്‌ലിം ലീഗ്).

Content Highlight : UDF announces candidates for five wards in Malapattam

To advertise here,contact us