തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. ആനാട് ഇരിഞ്ചയം സ്വദേശി വിനയ(26) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 40 ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു. എന്നാല് രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് യുവതി മരിച്ചത്.
യുവതി ഉപയോഗിച്ചിരുന്നത് സ്വന്തം വീട്ടിലെ കിണറിലെ വെള്ളം മാത്രമാണെന്നാണ് വിവരം. കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.
Content Highlight; Thiruvananthapuram native dies due to amoebic encephalitis