കല്ലിയൂരിൽ സീറ്റ് വിഭജനത്തെ ചൊല്ലി യുഡിഎഫിൽ തർക്കം; ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

കാക്കാമൂല വാര്‍ഡില്‍ മത്സരിക്കാന്‍ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: കല്ലിയൂര്‍ ഗ്രാമഞ്ചായത്തില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം. സീറ്റ് ധാരണയാകാത്തതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.

കാക്കമൂല ബിജുവിനെയാണ് കേരള കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

എട്ട് വര്‍ഷം വിന്‍സന്റ് എംഎല്‍എയുടെ പിഎ ആയിരുന്ന ബിജു. ആറുമാസം മുന്‍പാണ് ബിജു കോണ്‍ഗ്രസ് വിട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥി എസ് സിന്ധുവാണ് എതിരാളി. ഇതോടെ കാക്കമൂല വാർഡിൽ യുഡിഎഫിന് രണ്ട് സ്ഥാനാർത്ഥികളായി.

Content Highlight; Seat-Sharing Row in Kalliyoor congress; Kerala Congress Joseph faction to contest alone

To advertise here,contact us