മന്ത്രി വി എന്‍ വാസവന്റെ സഹോദര പുത്രി കോൺഗ്രസ് സ്ഥാനാർത്ഥി

പാമ്പാടി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിന്നാണ് സ്മിത ജനവിധി തേടുന്നത്

കോട്ടയം: ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ ജ്യേഷ്ഠൻ പരേതനായ വി എസ് സോമന്റെ മകള്‍ സ്മിത ഉല്ലാസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാമ്പാടി പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ കുറിയന്നൂര്‍കുന്നിൽ നിന്നാണ് സ്മിത ജനവിധി തേടുക. കൈപ്പത്തി ചിഹ്നത്തിലാണ് ഇവര്‍ കളത്തിലിറങ്ങുക. തന്റെ പിതാവ് കോണ്‍ഗ്രസ് അനുഭാവിയായിരുന്നെന്ന് സ്മിത പറഞ്ഞു.

Content Highlight; Minister VN Vasavan's niece is a Congress candidate

To advertise here,contact us