കോഴിക്കോട്: അഴിയൂരില് കോണ്ഗ്രസ് നേതാക്കള് ബിജെപിയില്. മഹിളാ കോണ്ഗ്രസ് അഴിയൂര് മണ്ഡലം പ്രസിഡന്റും പതിനഞ്ച് വര്ഷത്തിലേറെ ഗ്രാമപഞ്ചായത്ത് അംഗവുമായ മഹിജ തോട്ടത്തിലും ഗ്രാമപഞ്ചായത്ത് അംഗവും നിലവില് അഴിയൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോട്ടത്തില് ശശിധരനും ബിജെപി അംഗത്വം എടുത്തു. ബിജെപി കോഴിക്കോട് നോര്ത്ത് ജില്ലാ ഓഫീസില് നടന്ന പരിപാടിയില് ബിജെപി ജില്ലാ പ്രസിഡന്റ് സി ആര് പ്രഫുല് കൃഷ്ണന് ഇവരെ ഷാള് അണിയിച്ച് സ്വീകരിച്ചു.
അതിനിടെ കോണ്ഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറല് സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മുന് അംഗവുമായ തോബി തോട്ടിയാനും ഭാര്യ മഹിളാ കോണ്ഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ ടീന തോബിയും സിപിഐഎമ്മില് ചേര്ന്നു. പിന്നാലെ ചെങ്ങാലൂര് എസ്എന് പുരം വാര്ഡില് എല്ഡിഎഫ് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി തോബി തോട്ടിയാനെ പ്രഖ്യാപിച്ചു.
പഞ്ചായത്തില് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടികളാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഇരുവരും കോണ്ഗ്രസ് വിട്ടത്. പുതുക്കാട് പഞ്ചായത്തില് ടീന അംഗമായ എസ്എന് പുരം വാര്ഡിലാണ് തോബി മത്സരിക്കുന്നത്. നേരത്തെ രണ്ടുതവണ തോബിയും ഇവിടെ വിജയിച്ചിരുന്നു.
Content Highlights: Mahila Congress Azhiyur constituency president joins BJP