എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പരാതി; അന്വേഷിച്ചെത്തിയപ്പോള്‍ ട്വിസ്റ്റ്

പരാതിയിലെ അന്വേഷണത്തില്‍ ട്വിസ്റ്റ്.

കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ പടക്കം എറിഞ്ഞെന്ന പരാതിയിലെ അന്വേഷണത്തില്‍ ട്വിസ്റ്റ്. ചെറുപുഴ പഞ്ചായത്ത് 18ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ ദാമോദരന്റെ വീടിന് നേരെ വെള്ളിയാഴ്ച രാത്രി 11ഓടെ സ്‌ഫോടകവസ്തു എറിഞ്ഞുവെന്നായിരുന്നു പരാതി. സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ചെറുപുഴ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.

സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ പടക്കം എറിഞ്ഞത് രാഷ്ട്രീയപ്രശ്‌നമല്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. എറിഞ്ഞ് പൊട്ടിക്കുന്ന സംഭവത്തിന് പിന്നിലെന്ന് തിരിഞ്ഞറിഞ്ഞത്.

എറിഞ്ഞ് പൊട്ടിക്കുന്ന ചെറിയ പടക്കമാണ് കുട്ടികള്‍ പൊട്ടിച്ചതെന്ന് പറയുന്നു. ശബ്ദത്തോടൊപ്പം പുക ഉയരുന്നത് കണ്ടാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ഇതിന് മുന്‍പും വീടിന് നേരെ പടക്കം എറിഞ്ഞതായി ദാമോദരന്‍ ആരോപിച്ചിരുന്നു.

Content Highlights; Twist in investigation into complaint of firecrackers being thrown at LDF candidate's house

To advertise here,contact us