ഇടുക്കി: അമ്മ നയിച്ച വഴിയേ മകനും തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുമ്പോൾ ഇടുക്കിയിലെ നെടുങ്കണ്ടത്തുകാർക്ക് ഇത് അൽപം വേറിട്ട കാഴ്ചയാണ്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പടിയിറങ്ങിയ ശ്രീദേവിയുടെ മകൻ ശ്രീലാൽ ആണ് അമ്മയുടെ വഴിയേ രാഷ്ട്രീയ രംഗത്ത് മത്സരത്തിനുള്ളത്. സിപിഐയുടെ ഭാഗമായ 22കാരൻ ശ്രീലാൽ ഇടുക്കിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലേക്ക് കമ്പംമെട്ട് ഡിവിഷനിൽനിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ശ്രീലാൽ. എഐവൈഎഫ് ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി സെക്രട്ടറിയും എഐവൈഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായും പൊതുപ്രവർത്തന രംഗത്ത് സജീവമാണ് ശ്രീലാൽ.
നാളുകളായി ചെയ്യുന്ന സംഘടനാപ്രവർത്തനങ്ങൾക്ക് മുകളിലായി ഒരു 22കാരനിലേക്ക് എത്തിയിരിക്കുന്ന വലിയ ഉത്തരവാദിത്തമായി ഈ തെരഞ്ഞെടുപ്പിനെ കാണുന്നു. ശരിയെ പിന്തുണച്ച് തെറ്റിനെ ചൂണ്ടിക്കാട്ടി, നാടിന്റെ പുരോഗതിക്കായി ഉറച്ചപടി മുന്നേറുമെന്ന് ഉറപ്പുനൽകുന്നുവെന്നും സ്ഥാനാർത്ഥിത്വത്തിന് പിന്നാല ശ്രീലാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Content Highlights: MS Sreelal CPI candidate at Nedumkandam local body election