കണ്ണൂര്: കണ്ണൂര് കരിവെള്ളൂരില് കോണ്ഗ്രസ് നേതാവ് രാജിവെച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് കുണിയനാണ് രാജിവച്ചത്. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കോണ്ഗ്രസിന്റെ ബിജെപി ബന്ധം ആരോപിച്ചാണ് സന്തോഷ് കുണിയന് രാജിവെച്ചിരിക്കുന്നത്.
വാര്ത്താസമ്മേളനം വിളിച്ചുചേര്ത്താണ് സന്തോഷ് കുണിയന് രാജി പ്രഖ്യാപിച്ചത്. കരിവെള്ളൂരില് കോണ്ഗ്രസ്-ബിജെപി അന്തര്ധാര സജീവമാണെന്ന് സന്തോഷ് കുണിയന് വാര്ത്താസമ്മേളനത്തില് പറഞ്ഞു. കരിവെള്ളൂരില് സ്ഥാനാര്ത്ഥിയെ നിര്ത്തിയത് ബിജെപിക്ക് വേണ്ടിയാണെന്നും സന്തോഷ് കുണിയന് ആരോപിച്ചു. ബിജെപി സ്ഥാനാര്ത്ഥിയെ ജയിപ്പിക്കുന്നത് ലക്ഷ്യംവെച്ചാണ് സ്ഥാനാര്ത്ഥി പ്രഖ്യാപനം. ബിജെപിയുമായി ബന്ധം സൂക്ഷിക്കുന്ന കോണ്ഗ്രസില് തുടരാന് താല്പര്യമില്ല. പാര്ട്ടിയില് നിന്ന് രാജിവെയ്ക്കുകയാണ്. പൊതുരംഗത്ത് തുടരുമെന്നും സന്തോഷ് കുണിയന് വ്യക്തമാക്കി.
Content Highlights- Congress leader Santhosh Kuniyan resigned