തൃശൂര്: തൃശൂരില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോണ്ഗ്രസ് വിട്ട് ബിജെപിയില് ചേര്ന്നു. ചേര്പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്താണ് കോണ്ഗ്രസ് വിട്ടത്. പാര്ട്ടി നേതാക്കളുടെ അവഗണനയില് പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് സുജീഷ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്ഷം കോണ്ഗ്രസ് നേതാക്കള് തന്നെ ഭരിക്കാന് അനുവദിച്ചില്ലെന്നും സുജീഷ പറഞ്ഞു. ബിജെപി ഓഫീസിലെത്തിയാണ് സുജീഷ പാര്ട്ടി അംഗത്വം സ്വീകരിച്ചത്.
ദിവസങ്ങള്ക്ക് മുമ്പ് പത്തനംതിട്ട കോയിപ്രത്ത് കോണ്ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില് ചേര്ന്നിരുന്നു. കോണ്ഗ്രസ് പ്രാദേശിക നേതാവായ പി സുജാതയാണ് ബിജെപിയില് ചേര്ന്നത്.
ബിജെപി ജില്ലാ പ്രസിഡന്റ് സൂരജ് സുജാതയെ മാലയിട്ട് സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷമാണ് സുജാത പാര്ട്ടി വിട്ടത്.
Content Highlights: Congress Grama Panchayat President joins BJP