പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ചിറ്റാര് ഡിവിഷനില് മുസ്ലിം ലീഗ് സ്ഥാനാര്ത്ഥി മത്സരിക്കാന് തീരുമാനം. കോണ്ഗ്രസിന്റെ എതിര്പ്പിനെ അവഗണിച്ചാണ് മുസ്ലിം ലീഗ് സ്ഥാനാര്ത്ഥി മത്സരിക്കുന്നത്.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും യൂത്ത് ലീഗ് ദേശീയ ഭാരവാഹിയുമായ നിതിന് കിഷോറാണ് ചിറ്റാര് ഡിവിഷനില് മത്സരിക്കുന്നത്. തിരുവല്ലയില് ചേര്ന്ന മുസ്ലിം ലീഗ് യോഗത്തിലാണ് തീരുമാനം. കൈപ്പത്തി ചിഹ്നത്തില് സ്ഥാനാര്ത്ഥി മത്സരിക്കണമെന്നായിരുന്നു കോണ്ഗ്രസ് നിലപാട്.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര് ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും. ആദ്യ ഘട്ടത്തില് തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള ജില്ലകളിലും രണ്ടാം ഘട്ടത്തില് തൃശൂര് മുതല് കാസര്കോട് വരെയുള്ള ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര് 13ന് വോട്ടെണ്ണല് നടക്കും.
Content Highlights: Muslim League will contest in Pathanamthitta despite opposition from Congress