കൊച്ചി: ജില്ലാ കോടതികളിലെ കേസുകളുടെ വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും ഇനി വാട്സ് ആപ്പ് മുഖേന ലഭിക്കും. ജില്ലാ പ്രിൻസിപ്പൽ കോടതി മുതൽ മുൻസിഫ് കോടതി വരെയാണ് ഈ സൗകര്യം ലഭ്യമാകുക. നേരത്തെ ഹൈക്കോടതി വിവരങ്ങൾ വാട്സ് ആപ്പിൽ ലഭ്യമാക്കിയിരുന്നു. ഡിസ്ട്രിക്ട് കോർട്ട് കേസ് മാനേജ്മെന്റ് സിസ്റ്റത്തിൽനിന്ന് മാത്രമേ സന്ദേശം ലഭ്യമാകൂവെന്നതിനാൽ സിസ്റ്റത്തിൽ വാട്സ് ആപ്പ് നമ്പർ ലഭ്യമാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു.
Content Highlights : Information on cases in district courts can now be obtained through WhatsApp