കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാനായില്ല; യാത്രക്കാരന് അടിയന്തര സഹായവുമായി റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ

താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് സഹായം നൽകിയത്

പാലക്കാട്: കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകി റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് സഹായം നൽകിയത്.

കന്യാകുമാരി-തിബ്രുഗഡ് എക്സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്നത്. പാലക്കാട് റെയിൽവെ ആശുപത്രിയിലെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ ജിതൻ പി എസ് പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിലെത്തി ചികിത്സ നൽകുകയായിരുന്നു. ശേഷം യാത്രക്കാരൻ ഇതേ ട്രെയിനിൽ തന്നെ യാത്ര തുടർന്നു.

Content Highlights: sudden treatment gave to the passenger by railway medical officer at palakkad becauase of tmj dislocation

To advertise here,contact us