പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി, നറുക്കെടുത്തു

എം ജി മനു നമ്പൂതിരിയാണ് ശബരിമല മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ്. മൂന്ന് തവണ മേല്‍ശാന്തിയാകാന്‍ അപേക്ഷിച്ചിരുന്നെന്നും തെരഞ്ഞെടുത്തതില്‍ സന്തോഷമെന്നും പ്രസാദ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. എം ജി മനു നമ്പൂതിരിയാണ് ശബരിമല മാളികപ്പുറം മേല്‍ശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി.

പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളായ കശ്യപ് വര്‍മ്മ, മൈഥിലി കെ വര്‍മ്മ എന്നിവരാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. സുപ്രീംകോടതിയുടെ 2011 ലെ ഉത്തരവ് പ്രകാരം വിരമിച്ച ജസ്റ്റിസ് കെ ടി തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയക്കുന്നത്.

തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. വൈകിട്ട് നാലിന് മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ദ്വാരപാലക ശില്‍പങ്ങളും ഇന്നലെ സ്ഥാപിച്ചിരുന്നു.

Content Highlights: Prasad ED Selected Melshanthi of Sabarimala

To advertise here,contact us