തെക്കൻ തമിഴ്നാടിനോട് ചേർന്ന് ചക്രവാതച്ചുഴി; മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് നീത കെ ഗോപാൽ

വെള്ളിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും

തിരുവനന്തപുരം: മധ്യകേരളത്തിൽ മഴ കനക്കുമെന്ന് കേരള കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ നീത കെ ഗോപാൽ റിപ്പോർട്ടറിനോട്. തെക്കൻ തമിഴ്നാടിനോട് ചേർന്ന് ചക്രവാത ചുഴി രൂപപ്പെട്ടു. അറബിക്കടലിൽ ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായി മഴ കനക്കുമെന്ന് നീത വ്യക്തമാക്കി. വെള്ളിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴ തുടരുമെന്നും നീത കെ ഗോപാൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

അതേസമയം, ഒമ്പത് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കട്ടപ്പനയിൽ ഉരുൾപൊട്ടി. കല്ലാർപുഴ കരകവിഞ്ഞൊഴുകിയതോടെ നെടുങ്കണ്ടത്തെ വിവിധ മേഖലകൾ വെള്ളത്തിനടിയിലായി. കുമളിയിലും നെടുങ്കണ്ടത്തും നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാഹനങ്ങൾ ഒഴുകിപ്പോയി. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.

Content Highlights: chance for heavy rain in kerala in upcoming days

To advertise here,contact us