ഭാഗ്യവതി? നെട്ടൂരില്‍ തന്നെ; തിരുവോണം ബമ്പറടിച്ച ആളെ 12 മണിയോടെ ആരെന്നറിയാം, വീട് പൂട്ടിയ നിലയില്‍

ലോട്ടറി അടിച്ചതെന്ന് കരുതുന്നയാളുടെ വീട് പൂട്ടിയ നിലയിലാണ്

കൊച്ചി: തിരുവോണം ബമ്പറായ 25 കോടി നേടിയ ആ ഭാഗ്യശാലി നെട്ടൂര്‍ സ്വദേശി തന്നെ. ലോട്ടറി ടിക്കറ്റെടുത്തത് ഒരു വനിതയാണെന്നാണ് വിവരം. ആളുടെ പേരും വിവരവും 12 മണിക്കറിയാം. ഏജന്റ് ലതീഷിന്റെ സുഹൃത്ത് ടിക്കറ്റെടുത്ത ആളെ കണ്ടു. ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്നും ലതീഷ് പറഞ്ഞു. ലോട്ടറി അടിച്ചതെന്ന് കരുതുന്നയാളുടെ വീട് പൂട്ടിയ നിലയിലാണ്. വീട്ടില്‍ ആരുമില്ലെന്നും 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്നും ലതീഷ് വ്യക്തമാക്കി.

മാസങ്ങളുടെ ഇടവേളയില്‍ തന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ഒരു കോടിയും 25 കോടിയും അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജന്റായ ലതീഷ്. പാലക്കാട് തിരുവനന്തപുരം വഴി കൊച്ചി നെട്ടൂരിലേക്ക് എത്തിയ ഒരു ബമ്പര്‍ ഭാഗ്യ കഥയാണ് കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടത്. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.

ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നും ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടി.

ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.

മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. TA 195990, TA 774395,TB 283210,TB 802404,TC 355990,TC 815065,TD 235591,TD 501955,TE 605483,TE 701373,TG 239257,TG 848477,TH 262549,TH 668650,TJ 259992,TJ 768855,TK 482295,TK 530224,TL 270725,TL 669171 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. ΤΑ 610117, TB 510517, TC 551940, TD 150095, TE 807156, TG 527595, TH 704850, TJ 559227, TK 840434, TL 581935 നമ്പരുകളാണവ. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. TA 191709, TB 741704, TC 228327, TD 259830, TE 827220, TG 268085, TH 774593, TJ 382595, TK 703760, TL 270654 എന്നീ നമ്പരുകൾക്കാണ് അഞ്ചാം സമ്മനം. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Content Highlights: thiruvonam bumper winner from nettoor

To advertise here,contact us