പാലക്കാട്: ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറി ഒന്നാം സമ്മാനം നെട്ടൂരിലെ ഏജന്റ് ലതീഷ് വിറ്റ ടിക്കറ്റിന്. ആറ്റിങ്ങല് ഭഗവതി ഏജന്സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്ഹമായത്. ഭാഗ്യശാലി ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല.
ഒരുകോടി വീതം 20 പേര്ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, TE 714250, TG 176733, TG 307775, TG 733332, TG 801966, TH 464700, TH 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പറുകള്ക്കാണ് രണ്ടാം സമ്മാനം അടിച്ചത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്ക്കാണ്.
അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല് 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില് ധനമന്ത്രി കെ എന് ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്വഹിച്ചത്.
കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ അഭ്യര്ത്ഥനയും പരിഗണിച്ചാണ് കഴിഞ്ഞ മാസം 27-ന് നടത്താനിരുന്ന തിരുവോണം ബമ്പര് നറുക്കെടുപ്പ് മാറ്റിയത്. തിരുവോണം ബമ്പര് ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്ഷം വിറ്റത്.
Content Highlights: Kerala lottery Onam bumber The first prize went to the ticket sold by agent Latheesh of Nettur.