തിരുവനന്തപുരം: സ്വർണ്ണപ്പാളി ചെന്നൈയിൽ കൊണ്ടുപോയതിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 407 ഗ്രാം സ്വർണ്ണം ലോക്കറിൽ ഉണ്ടെന്നും കോടതിയുടെ അനുമതി ലഭിച്ചെന്നും ഒക്ടോബർ 17ന് തന്ത്രിയുടെ അനുവാദത്തോടെ സ്വർണ്ണപാളി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണിക്കായി സ്വര്ണ്ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വിജിലൻസിന്റെ സാന്നിധ്യത്തിൽ വീഡിയോ ചിത്രീകരണവും മഹസർ തയ്യാറാക്കിയാണ്. തിരുവാഭരണം കമ്മിഷണർ ഒപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
14 പാളികളിലായി 38കിലോ യാണ് ഉണ്ടായിരുന്നത്. 12 പാളി മാത്രമാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. അതില് 281 ഗ്രാം സ്വര്ണ്ണമാണ് ഉണ്ടായിരുന്നത്. ചെന്നൈയില് കേവലം 10ഗ്രാം മാത്രമാണ് നന്നാക്കുന്നതിന് വേണ്ടി ഉപയോഗിച്ചത്. കോടതി ഉത്തരവ് പ്രകാരം നവീകരണത്തിന് ശേഷം തിരിച്ചുകൊണ്ടുവന്നു. നവീകരണത്തിന് ശേഷം 291 ഗ്രാം സ്വര്ണ്ണമായി. 40 വർഷത്തെ വാറൻ്റി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിലാണ്. അത് കൊണ്ടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹായം തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്ക്ക് ഒന്നും മറയ്ക്കാനില്ലെന്നും ഞങ്ങള്ക്ക് ഒന്നും ഒളിക്കാന് ഇല്ലാത്തതുകൊണ്ടാണ് കോടതിയില് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതെന്നും പ്രശാന്ത് പറഞ്ഞു.സത്യസന്ധമായ അന്വേഷണം വേണമെന്നും 1999 മുതലുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ മേഖലയിൽ നിന്നും കിട്ടിയ പിന്തുണയാണ് വ്യാജ ആരോപണങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയാണ് വ്യാജ ആരോപണവുമായി വന്നത്. ഇപ്പോള് അദ്ദേഹം തന്നെ പെട്ടു. നാലു കിലോഗ്രാം സ്വര്ണം കുറഞ്ഞു എന്ന് പറഞ്ഞു എത്തിയ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഒന്നും മിണ്ടുന്നില്ല. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടാല് ദേവസ്വം ബോര്ഡ് ഇതുവരെ അവര് ഭരിച്ചിട്ടില്ല എന്ന് തോന്നും. ദേവസ്വം ബോര്ഡ് മന്ത്രിയുടേത് ആണെങ്കിലും എന്റേതാണെങ്കിലും കൈകള് ശുദ്ധമാണ്, സ്വര്ണ്ണത്തിന്റെ കാര്യത്തില് ആണെങ്കിലും ചെമ്പിന്റെ കാര്യത്തിലാണെങ്കിലും ഞങ്ങള്ക്ക് ഒരു ആശയക്കുഴപ്പവുമില്ലെന്നും പ്രശാന്ത് പറഞ്ഞു.
2019 ലെ ഉത്തരവിലാണ് ചെമ്പ് എന്ന ചോദ്യങ്ങളോട് രോഷാകുലനായ പ്രശാന്ത്അതിൽ ഞാൻ എന്ത് ചെയ്യണമെന്നും അത് കോടതി അന്വേഷിക്കട്ടെയെന്നും പ്രശാന്ത് പറഞ്ഞു.
Content Highlight ; Gold plate controversy; Devaswom has nothing to hide, let the court investigate everything; PS Prashanth