അതിരപ്പിള്ളിയിൽ കാണാതായ പത്താം ക്ലാസുകാരൻ തിരിച്ചെത്തി

പൊലീസും വനംവകുപ്പും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ വനത്തില്‍ പരിശോധന നടത്തിയിരുന്നു

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തിരിച്ചെത്തി. അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്. ശാസ്താപൂവം ഉന്നതിയിലെ രാജന്റെ മകന്‍ അച്ചു(14)വിനെയാണ് ഇന്നലെ (വ്യാഴാഴ്ച്ച) വൈകീട്ട് മൂന്ന് മണിയോടെ കാണാതായത്. പൊലീസും വനം വകുപ്പും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ വനത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്.

Content Highlight; Missing Class 10 student from Athirappilly found safe

To advertise here,contact us