മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; പിന്നാലെ സ്വയം പരിക്കേൽപ്പിച്ചു

ഭർത്താവ് വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: മലപ്പുറം അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടാണ് സംഭവം. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്.

കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ്​സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ഗുരുതരമായി പരിക്കേറ്റ രേഖയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. വിപിൻദാസിനെ സ്ഥലത്തുനിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാൾ സ്വയം കഴുത്തറുത്തു ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Content Highlight :Husband hacked his wife to death in Malappuram

To advertise here,contact us