തിരുവനന്തപുരം: കെപിസിസി യോഗത്തില് അധ്യക്ഷന് സണ്ണി ജോസഫിന് പരിഹാസം. കൊടിക്കുന്നില് സുരേഷ് എംപിയാണ് സണ്ണി ജോസഫിനെ പരിഹസിച്ചത്. മുന് അധ്യക്ഷന് കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നെങ്കില് ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റ് ആണെന്നായിരുന്നു കൊടിക്കുന്നില് സുരേഷിന്റെ പരിഹാസം.
സംഭവത്തില് വൈകാരികമായിട്ടാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. പങ്കെടുത്ത പരിപാടികള് ഓരോന്നായി സണ്ണി ജോസഫ് എണ്ണിപ്പറഞ്ഞു. തുടര്ന്ന് നേതാക്കള് ഇടപെട്ട് പരാമര്ശങ്ങള് പിന്വലിപ്പിക്കുകയായിരുന്നു.
അതേസമയം നേതാക്കള്ക്ക് എതിരെയുള്ള സൈബര് ആക്രമണങ്ങളില് കെപിസിസി നടപടിക്ക് നിര്ദേശം നല്കിയിട്ടുണ്ട്. സൈബര് ആക്രമണങ്ങളിലെ ഡിജിറ്റല് മീഡിയ വിഭാഗത്തിന്റെ പങ്കാളിത്തം അന്വേഷിക്കാനാണ് കെപിസിസി നേതൃയോഗം തീരുമാനിച്ചത്. നേതാക്കള്ക്കെതിരെ നടക്കുന്ന സൈബര് ആക്രമണങ്ങള് തിരിച്ചടിയാകുമെന്നാണ് കെപിസിസി യോഗത്തിന്റെ വിലയിരുത്തല്.
സൈബര് ആക്രമണങ്ങള് ഉടന് നിര്ത്തണമെന്ന് കെ മുരളീധരന് ആവശ്യപ്പെട്ടു. സൈബര് ആക്രമണങ്ങളില് ഡിജിറ്റല് മീഡിയ വിഭാഗത്തിന്റെ പങ്കാളിത്തം പരിശോധിക്കാനും കെപിസിസി തീരുമാനിച്ചു. രാഹുല് മാങ്കൂട്ടത്തില് വിവാദങ്ങളില് നേതാക്കള്ക്ക് വ്യക്തത ഇല്ലെന്ന് യോഗത്തില് വിമര്ശനം ഉയര്ന്നു.
Content Highlights: Kodikkunnil Suresh Mock KPCC President sunny joseph