തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ

പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ ഉറപ്പുവരുത്തും

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആ‍ർ) ഭാ​ഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവ‌‍‌‍ർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേ​​​ഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ ഉറപ്പുവരുത്തും. പ്രവാസികളെ തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമാക്കാൻ 19ന് നോർക്കയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തും.

വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾ ഓൺലൈനായി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കാൻ ബിഎൽഒമാർ വീടുകളിലെത്തും. സംശയമുണ്ടെങ്കിലോ വീട്ടിൽ ആളിലെങ്കിലോ വീഡിയോ വാട്സാപ്പ് കോളുകൾ ചെയ്തോ ജനപ്രതിനിധികളടക്കമുള്ളവരുമായി ബന്ധപ്പെട്ടോ നിജസ്ഥിതി ഉറപ്പാക്കും. പുതുതായി വോട്ടു ചേർക്കുമ്പോഴും ഇതേ രീതിയാകും ഉപയോ​ഗിക്കുന്നതെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്ക‍ർ അറിയിച്ചു.

Content Highlight : Commission to make expatriates part of the election process

To advertise here,contact us