തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാൻ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി ബാലു എസ് എന്ന 33കാരനാണ് മരിച്ചത്. ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് ബാലുവിനെ ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലെഫ്റ്റനന്റ് പദവിയ്ക്കായുള്ള ഫിസിക്കൽ പരിശീലനത്തിനായാണ് നാലുമാസം മുൻപ് ബാലു ഡെറാഡൂണിൽ എത്തിയത്. 12 വർഷമായി ജവാനായി സേവനമനുഷ്ഠിക്കുന്ന ബാലു ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു.
നീന്തൽ കുളത്തിൽ പരിശീലനത്തിനിടെയാണ് മരണമെന്നാണ വിവരം. ബ്രീത്തിങ് എക്സസൈസിന് ശേഷം എല്ലാവരും തിരിച്ചുപോയെങ്കിലും ബാലുവിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുള്ളവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. റിപ്പോർട്ട് ലഭിക്കാത്തതിനാൽ മരണകാരണം വ്യക്തമല്ല.
Content Highlights: Malayali jawan found dead in Dehradun