നിയന്ത്രണംവിട്ട ഥാര്‍ എലിവേറ്റഡ് ഹൈവേയിലെ തൂണില്‍ ഇടിച്ച് തകര്‍ന്നു; കഴക്കൂട്ടത്ത് യുവാവിന് ദാരുണാന്ത്യം

ഒരു യുവതിയടക്കം മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട ഥാര്‍ എലിവേറ്റഡ് ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടം. ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്. ഒരു യുവതിയടക്കം മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.

രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടക്കം അഞ്ച് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്നത് ഷിബിനായിരുന്നു. ഥാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. കാര്‍ റേസിംഗിനിടെയാണ് അപകടമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights- Man dies of an accident in Kazhakkoottam

To advertise here,contact us