തനിക്കെതിരായ പരാതി തള്ളി സി കൃഷ്ണകുമാര്‍; 'കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി തള്ളിയ കേസിലാണ് പുതിയ പരാതി'

സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നും കൃഷ്ണകുമാർ

പാലക്കാട്: തനിക്കെതിരായ പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍. കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. വ്യാജ പരാതികള്‍ നല്‍കിയവര്‍ക്കെതിരെയും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ ബിജെപിയില്‍ ഉണ്ടായിരുന്നപ്പോഴും ഇതേ പരാതി ഉയര്‍ത്തിപ്പിടിച്ചിരുന്നു. സിപിഐഎം നേതാവായിരുന്നു എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ എന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് സ്വദേശിനിയാണ് സി കൃഷ്ണകുമാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കിയത്. രാജീവ് ചന്ദ്രശേഖറിന്റെ മെയില്‍ ഐഡിയിലേക്കാണ് പരാതി അയച്ചത്. പരാതി പരിശോധിക്കാമെന്ന് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് പരാതിക്കാരിയെ അറിയിച്ചതായാണ് വിവരം.

Content Highlights: BJP Leader C Krishnakumar denies harassment complaint

To advertise here,contact us