സ്ത്രീ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരുടെ അറസ്റ്റ് തടഞ്ഞു

റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍,ഭാര്യ എന്‍ കെ ബിന്ദു, മകള്‍ ദിവ്യ പ്രദീപ്, മരുമകന്‍ നിമോഷ് കെ യു എന്നിവരുടെ അറസ്റ്റാണ് സിംഗിള്‍ ബെഞ്ച് തടഞ്ഞത്

കൊച്ചി: സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള ഭീഷണിയില്‍ കോട്ടുവള്ള പുളിക്കത്തറ വീട്ടില്‍ ആശ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായവുടെ അറസ്റ്റ് തടഞ്ഞു. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍, ഭാര്യ എന്‍ കെ ബിന്ദു, മകള്‍ ദിവ്യ പ്രദീപ്, മരുമകന്‍ നിമോഷ് കെ യു എന്നിവരുടെ അറസ്റ്റ് സിംഗിള്‍ ബെഞ്ച് തടഞ്ഞത്.

പ്രദീപ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നോര്‍ത്ത് പറവൂര്‍ പൊലീസിനോട് മറുപടി തേടി. പൊലീസ് മൂന്നാഴ്ചയ്ക്കകം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കണം.നാല് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സെപ്തംബര്‍ 12ന് വീണ്ടും പരിഗണിക്കും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കേസില്‍ മറ്റൊരു പ്രതിയും പ്രദീപിന്റെ മകളുമായ ദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പറവൂര്‍ മജിസ്ട്രേറ്റ് കോടതി ദീപയ്ക്ക് ജാമ്യം നല്‍കി.

സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് കോട്ടുവള്ള പുളിക്കത്തറ വീട്ടില്‍ ആശ പുഴയില്‍ ചാടി മരിച്ചത്. പ്രദീപ് കുമാറില്‍ നിന്ന് 2022ല്‍ 10 ലക്ഷം രൂപ ആശ പലിശയ്ക്ക് വാങ്ങി. വലിയ തുക തിരികെ നല്‍കിയിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രദീപ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ആശ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പറവൂര്‍ പൊലീസ് പ്രശ്നം പരിഹരിച്ചെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മരണത്തിന് കാരണക്കാരായവരുടെ പേരുള്‍പ്പെട്ട കത്ത് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Content Highlight : Arrest of suspects in woman's death from jumping into river prevented

To advertise here,contact us