അശ്ലീല സന്ദേശം അയച്ചു, മോശം സമീപനം ഉണ്ടായി; യുവ നേതാവിനെതിരെ യുവ മാധ്യമ പ്രവർത്തക

അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ മാധ്യമ പ്രവർ‌ത്തക. യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവ‍ർത്തകയും അഭിനേതാവുമായ റിനി ആൻ ജോ‍ർജിൻ്റെ വെളിപ്പെടുത്തൽ. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു.

ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുമെന്നുമാണ് യുവമാധ്യമ പ്രവർത്തക വെളിപ്പെടുത്തുന്നത്. യുവനേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്ന് യുവ മാധ്യമ പ്രവ‍ർത്തകയും അഭിനേത്രിയുമായി റിനി ആൻ ജോ‍ർജ് വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതിന് പിന്നാലെയാണ് യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് വെളിപ്പെടുത്തൽ. 'ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാം, വരണമെന്ന് പറഞ്ഞു എന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ.

യുവനേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മോശം സന്ദേശങ്ങൾ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാൽ പ്രമാദമായ സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും യുവ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ഹൂ കെയേഴ്സ് എന്നാണ് ഇയാളുടെ ആറ്റിറ്റ്യൂഡ് എന്നും റിനി വെളിപ്പെടുത്തി. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോൾ തുറന്നു പറയുന്നത്. പല സ്ത്രീകൾക്കും സമാന അനുഭവം ഉണ്ടായി. ആരും തുറന്നു പറയാൻ തയാറാകാത്തതാണെന്നും റിനി വ്യക്തമാക്കി.

ആ വ്യക്തിക്ക് who cares എന്ന Attitude ആണ് ഉള്ളതെന്നും ആ വ്യക്തി ഒരു habitual offender ആണെന്ന് തിരിച്ചറിഞ്ഞുവെന്നും അതിനാലാണ് കാര്യങ്ങൾ തുറന്ന് പറയാൻ മുന്നോട്ട് വന്നതെന്നും റിനി ആൻ ജോ‍ർജ് വ്യക്തമാക്കി. നേതാവിന്റെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളിൽ നിന്നും വലിയ പ്രശ്‌നങ്ങൾ നേരിട്ട പെൺകുട്ടികൾ പ്രതികരിക്കാൻ വേണ്ടിയാണ് ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡാണെന്നും റിനി പറഞ്ഞു.

പരാതികള്‍ പറഞ്ഞിട്ടും യുവനേതാവിന് സ്ഥാനമാനങ്ങള്‍ ലഭിച്ചുവെന്നും ആ വ്യക്തി ഉള്‍പ്പെട്ട് പ്രസ്ഥാനങ്ങളിലെ പലരുമായി അടുത്ത സ്നേഹബന്ധവും സൗഹൃദവുമുണ്ട്. ഇതിനാലാണ് പേര് തുറന്ന് പറയാത്തത്. ഇനിയും ഇത്തരം ദുരനുഭവം ഉണ്ടായാല്‍ പേര് തുറന്ന് പറയുന്നതിനെ കുറിച്ച് ആലോചിക്കും. സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് നേതാവിനെ പരിചയം. അപ്പോള്‍ തന്നെ മോശമായ ഇടപെടലാണ് ഉണ്ടായത്. ആദ്യം ക്ഷോഭിക്കുകയും പിന്നീട് ഉപദേശിക്കുകയുമാണ് ചെയ്തത്. എന്നാല്‍ ഉപദേശിച്ചപ്പോള്‍ പ്രമാദമായ സ്ത്രീപീഡന കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിച്ചുവെന്നായിരുന്നു മറുചോദ്യം. ചാനല്‍ ചര്‍ച്ചകളിലും സമരമുഖങ്ങളിലുമെല്ലാം സജീവമായി നില്‍ക്കുന്ന നേതാവ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് പറഞ്ഞതിനാണ് ക്ഷോഭിച്ചത്. അതിന് ശേഷം ശല്യമുണ്ടായിരുന്നില്ല, പിന്നീട് വീണ്ടും മെസേജുകള്‍ അയക്കാന്‍ തുടങ്ങി. ഇത്തരം ആളുകള്‍ എന്താണെന്ന് എല്ലാവരും അറിയണം.

സമൂഹമാധ്യങ്ങളില്‍ നേതാവിന്റെ കാര്യങ്ങള്‍ ചര്‍ച്ചയായപ്പോള്‍ പല സ്ത്രീകളും ഇത് നേരിട്ടുണ്ടെന്ന് മനസിലായി. അതില്‍ ഒരു സത്രീ പോലും സംസാരിക്കുന്നില്ല. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാലാണ് താന്‍ പരാതിപ്പെടാത്തത്. പക്ഷേ ആരെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞത്. അയാള്‍ കാരണം പീഡനം അനുഭവിച്ച പെണ്‍കുട്ടികള്‍ മുന്നോട്ടു വരണം. അങ്ങനെയുള്ളവരെ അറിയാം. നേതൃത്വത്തിലിരിക്കുന്ന വ്യക്തി സ്ത്രീകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നതിനൊപ്പം ആ വ്യക്തിക്ക് വലിയ സ്ഥാനങ്ങള്‍ നല്‍കുന്നു. വലിയൊരു സംരക്ഷണ സംവിധാനം അയാള്‍ക്കുണ്ട്. ഇത് പരാതിപ്പെടുമെന്ന് നേതാവിനോട് പറഞ്ഞപ്പോള്‍ പോയി പറയ് പോയി പറയ് എന്നായിരുന്നു മറുപടി. പ്രശ്‌നങ്ങള്‍ നേരിട്ടവര്‍ മുന്നോട്ടുവരണം.. എന്താണ് ആരാണെന്നുള്ളത് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു പ്രതികരണം.

Content Highlights: Young journalist against Youth leader In Kerala

To advertise here,contact us