തിരുവനന്തപുരം: കേരളത്തിലെ വിവിധ നദികളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ച് സംസ്ഥാന ജലസേചന വകുപ്പ്. തിരുവനന്തപുരം വാമനപുരം (മൈലമൂട് സ്റ്റേഷന്), അച്ചന്കോവില് (പത്തനംതിട്ട), ഭാരതപ്പുഴ (പാലക്കാട്), ചാലക്കുടി (തൃശ്ശൂര്) എന്നീ നദികളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
യാതൊരു കാരണവശാലും നദികളില് ഇറങ്ങാനോ, നദി മുറിച്ച് കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്ന്ന് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അധികൃതരുടെ നിര്ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില് നിന്ന് മാറി താമസിക്കാന് തയ്യാറാവണമെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴതുടരും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഒഡിഷ ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്നതിനാലാണിത്. മധ്യ വടക്കൻ ജില്ലകളിലും മലയോര മേഖലയിലും കൂടുതൽ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
Content Highlight; Weather update in kerala