'കേസിന്റെ അവസാനം വരെ ബിജെപി കൂടെയുണ്ടാകും'; കന്യാസ്ത്രീകളുടെ അറസ്റ്റിൽ അനൂപ് ആന്റണി

നീതിപൂര്‍വമായ ഇടപെടല്‍ സാധ്യമാക്കാനാണ് ബിജെപി പ്രതിനിധി എന്ന നിലയില്‍ കന്യാസ്ത്രീകളുടെ കുടുംബത്തോടൊപ്പം വന്നത് എന്നും അനൂപ്

ഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളും കുടുംബവും ഡല്‍ഹിയിലെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ കണ്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്നാണ് അനൂപ് ആന്റണി വ്യക്തമാക്കിയത്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും അനൂപ് ആന്റണി പറഞ്ഞു.

ഛത്തീസ്ഗഡിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നീതിപൂര്‍വമായ ഇടപെടല്‍ സാധ്യമാക്കാനാണ് ബിജെപി പ്രതിനിധി എന്ന നിലയില്‍ കന്യാസ്ത്രീകളുടെ കുടുംബത്തോടൊപ്പം വന്നത് എന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

സിസ്റ്റര്‍മാരായ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസുമാണ് ഡല്‍ഹിയിലെ വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. കന്യാസ്ത്രീകളും ബന്ധുക്കളും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കേസ് റദ്ദാക്കാന്‍ ഉള്ള നടപടികള്‍ ആലോചിക്കാനാണ് കൂടിക്കാഴ്ച നടത്തിയത്.

Content Highlights; BJP will be with the nuns till the end of the case; Anoop Antony

To advertise here,contact us