ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള ഉപകരണം കൈവശംവെച്ചു; പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചു; പി കെ ബുജൈർ കസ്റ്റഡിയിൽ

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ്

കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈര്‍ പൊലീസ് കസ്റ്റഡിയില്‍. കുന്നമംഗലം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

കോഴിക്കോട് പടനിലത്തിന് സമീപം ചൂലാവയലില്‍ വച്ചായിരുന്നു സംഭവം. 332, 353 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നാളെ രാവിലെ ബുജൈറിനെ കോടതിയില്‍ ഹാജരാക്കും.

Content Highlights: P K Firoz brother P K Bujair under Kunnamangalam police custody

To advertise here,contact us