കടമക്കുടി ബക്കറ്റ് ലിസ്റ്റിലെന്ന് ആനന്ദ് മഹീന്ദ്ര; വലിയ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി

അവിശ്വസനീയമായ സ്ഥലങ്ങളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് സ്വാഗതമെന്ന് റിയാസ് എക്‌സില്‍ കുറിച്ചു

തിരുവനന്തപുരം: കടമക്കുടിയെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ച മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അവിശ്വസനീയമായ സ്ഥലങ്ങളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് സ്വാഗതമെന്ന് റിയാസ് എക്‌സില്‍ കുറിച്ചു. കേരള ടൂറിസത്തിന് കടമക്കുടിയില്‍ നിങ്ങള്‍ക്ക് വേണ്ടി ആതിഥേയത്വം വഹിക്കുന്നതിന് കേരള ടൂറിസം സന്തുഷ്ടരാണെന്നും റിയാസ് പറഞ്ഞു.

Kadamakkudy in Kerala. Often listed amongst the most beautiful villages on earth…On my bucket list for this December, since I’m scheduled to be on a business trip to Kochi, which is just a half hour away…#SundayWanderer pic.twitter.com/cQccgPHrv9

കടമക്കുടിയുടെ വീഡിയോ ആനന്ദ് മഹീന്ദ്ര എക്‌സില്‍ പങ്കുവെച്ചിരുന്നു. 'ഭൂമിയിലെ തന്നെ ഭംഗിയുള്ള ഗ്രാമങ്ങളുടെ പട്ടികയില്‍ പലപ്പോഴായും കടമക്കുടി ഉള്‍പ്പെട്ടിട്ടുണ്ട്. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയില്‍ ഈ ഡിസംബറില്‍ പോകാന്‍ താല്‍പര്യമുള്ള സ്ഥലങ്ങളില്‍ ഈ സ്ഥലമുണ്ട്', എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കുറിച്ചത്.

Content Highlights: Anand Maheendra says Kadamakkudi in Bucket list Riyas welcome him

To advertise here,contact us