നമ്പ്യാര്‍കുന്നിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

കടബാധ്യതയെ തുടര്‍ന്നുള്ള തര്‍ക്കം മൂലം എലിസബത്തിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ബത്തേരി നമ്പ്യാര്‍കുന്നില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. എലിസബത്തിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവ് തോമസ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തു.

കടബാധ്യതയെ തുടര്‍ന്നുള്ള തര്‍ക്കം മൂലം എലിസബത്തിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എലിസബത്തിനെ കൊലപ്പെടുത്തിയ ശേഷം തോമസ് ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് എലിസബത്തിനെ മരിച്ച നിലയിലും ഭര്‍ത്താവ് തോമസിനെ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയത്. തുടര്‍ന്ന് തോമസിനെ സുല്‍ത്താന്‍ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

content highlights: Housewife's death in Nambiarkunnu was a murder; husband arrested

To advertise here,contact us