തിരുവനന്തപുരം: മുതലപ്പൊഴിയിലെ ജനങ്ങള്ക്ക് ആശ്വാസമായെത്തിയ ചന്ദ്രഗിരി ഡ്രഡ്ജര് വീണ്ടും തകരാറില്. ട്രയല് റണ് വിജയിച്ചതിനു പിന്നാലെ ഡ്രഡ്ജിംഗ് ആരംഭിച്ചെങ്കിലും മണലിന് പകരം വെള്ളം മാത്രമാണ് സോയില് പൈപ്പ് ലൈനിലൂടെ പുറത്തുവരുന്നത്. 24 മണിക്കൂറും പ്രവര്ത്തിക്കുമെന്ന് പറഞ്ഞു കൊണ്ടുവന്ന ഡ്രഡ്ജറിന്റെ തകരാറുകള് പരിഹരിച്ച് ഇന്നലെ ആറ് മണിക്കൂര് ഡ്രഡ്ജിങ് ചെയ്തപ്പോള് വെള്ളം മാത്രമാണ് പുറത്തേക്കു വന്നത്.
കാലവര്ഷം അടുക്കുന്ന പശ്ചാത്തലത്തില് മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് നിലച്ചത് മത്സ്യത്തൊഴിലാളികള്ക്കിടയില് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വിഷയത്തില് അടിയന്തിരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികള് ആവശ്യപ്പെട്ടു. ചന്ദ്രഗിരി ഡ്രഡ്ജറിന്റെ പല തകരാറും ശരിയാക്കിയില്ല. എന്നാല് ഹോളണ്ടില് നിന്നും കൊണ്ടുവന്ന ഡ്രഡ്ജറിന്റെ പല സ്പെയര് പാര്ട്ടുകളും ഇന്ത്യയില് ലഭിക്കാന് ബുദ്ധിമുട്ടുണ്ടെന്നാണ് കരാറുകാരന് പറയുന്ന ന്യായീകരണം.
Content Highlights: Chandragiri drudger in Muthalappozhi breaks down again