ന്യൂഡല്ഹി: പേരാവൂര് എംഎല്എയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്. കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവില് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്ഗ്രസ് പ്രവര്ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കും.
അടൂര് പ്രകാശിനെ യുഡിഎഫ് കണ്വീനറായും തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്കുമാര്, ഷാഫി പറമ്പില് എന്നിവരെ പുതിയ വര്ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്വീനറായ എം എം ഹസ്സനെയും വര്ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില് സുരേഷ്, ടി എന് പ്രതാപന്, ടി സിദ്ധീഖ് എന്നിവരെ പദവിയില് നിന്നൊഴിവാക്കി.
പുതിയ വര്ക്കിംഗ് പ്രസിഡന്റായി നിയമിതനായ പി സി വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില് നിന്നു നീക്കി. ബിഹാറിലെ മുന് പിസിസി അദ്ധ്യക്ഷന് ഡോ. അഖിലേഷ് പ്രസാദ് സിങും പ്രവര്ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് അറിയിച്ചു.
Content Highlights: Sunny Joseph will now lead KPCC