ഇ ഡി തലപ്പത്ത് മാറ്റം; പാതിവലി കേസിൻ്റെയും കരുവന്നൂര്‍ കേസിൻ്റെയും ചുമതല പുതിയ ഉദ്യോഗസ്ഥന്

പൊതുസ്ഥലം മാറ്റമെന്നാണ് ഇ ഡിയുടെ പ്രതികരണം

കൊച്ചി: കേരളത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തലപ്പത്ത് മാറ്റം. അഡീഷണല്‍ ഡയറക്ടറെയും ഡെപ്യൂട്ടി ഡയറക്ടറെയും മാറ്റി. രാജേഷ് കുമാര്‍ സുമനാണ് പുതിയ അഡീഷണല്‍ ഡയറക്ടര്‍. ദിനേശ് പരച്ചൂരിയെ ഡല്‍ഹി ഹെഡ്ക്വാര്‍ട്ട് യൂണിറ്റിലേക്ക് മാറ്റി.

ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ യൂണിറ്റ് ചുമതലയ്ക്ക് മാറ്റി. അതുകൊണ്ട് പാതിവില, ഹൈറിച്ച്, കരുവന്നൂര്‍ കേസുകളുടെ ചുമതല പുതിയ ഉദ്യോഗസ്ഥനാണ്. ഈ കേസിലെ അന്വേഷണ ചുമതല ഇനി രാജേഷ് നായര്‍ക്കാണ്. പൊതുസ്ഥലം മാറ്റമെന്നാണ് ഇ ഡിയുടെ പ്രതികരണം.

Content Highlights: Position changes E D in charges

To advertise here,contact us