ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ; ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്, പൊലീസ് തടഞ്ഞു

പ്രവര്‍ത്തകര്‍ പിന്മാറാതെ വന്നതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് മഹിളാ കോണ്‍ഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. വനിതാ കോളേജിന്റെ സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

പ്രവര്‍ത്തകര്‍ പിന്മാറാതെ വന്നതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്നും ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Also Read:

Kerala
അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കൈക്കൂലി; ആര്‍ടിഒയ്ക്ക് സസ്‌പെന്‍ഷന്‍

ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് ഇന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടുപോകണം. ആശ വര്‍ക്കേഴ്‌സിന് വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കണമെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കർമാർ.

Content Highlights: Mahila congress March to Health Minister Veena George office supporting Health Minister

To advertise here,contact us