രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തി; കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്

നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല.

മലപ്പുറം: കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വപ്പ് കേസെടുത്തു. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദ്ദേശപ്രകാരം കേസെടുത്തത്.

23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ ആന വീണത്. രക്ഷാ ദൗത്യവുമായി നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി കാർത്തിക്കും സംഘവും എത്തിയെങ്കിലും നാട്ടുകാർ ആദ്യം തടഞ്ഞിരുന്നു.

 പിന്നീട് 20 മണിക്കൂർ നീണ്ട പ്രയ്തനത്തിന് ശേഷം രാത്രിയോടെയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. അവശനിലയിലായിരുന്ന കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ചാണ് പുറത്തെത്തിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Also Read:

Kerala
കടുവ ചത്തത് താത്ക്കാലിക പരിഹാരം, സർക്കാർ വാ​ഗ്ദാനങ്ങളെല്ലാം പൊളള; വിമർശിച്ച് മാർ ജോസ് പൊരുന്നേടം

 കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശം കൂടിയാണിത്. ആനക്കൂട്ടം ഇത് വഴി വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതെന്നാണ് നിഗമനം. പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാര്‍ കാടിറങ്ങി വരുന്ന ആനയെ തുരത്തുന്നത്. മറ്റ് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് ഈ കാട്ടാന കിണറ്റില്‍ വീണത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറ ഉണ്ടായിരുന്നില്ല.

content highlight- The forest department registered a case in the incident of wild elephant falling into the well

To advertise here,contact us