അപ്ഡേഷന് പിന്നാലെ ഡിസ്പ്ലേയിൽ വര വീണു; എറണാകുളം സ്വദേശിയുടെ പരാതിയിൽ എട്ടിൻ്റെ പണികിട്ടി വൺപ്ലസ്

എറണാകുളം സ്വദേശിയാണ് വൺപ്ലസ് ഫോണിന് എതിരെ പരാതിയുമായി രം​ഗത്തെത്തിയത്

കൊച്ചി: സോഫ്റ്റ്‌വെയർ അപ്ഡേഷന് പിന്നാലെ ഫോൺ ഡിസ്പ്ലേയിൽ വരകൾ വീണ ഉപഭോക്തവിന് നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. അപ്ഡേഷന് ശേഷം ഡിസ്പ്ലേയിൽ പച്ച വര വീണുവെന്നും, ഡിസ്പ്ലേ അവ്യക്തമായെന്നുമായിരുന്നു പരാതി. എറണാകുളം സ്വദേശിയാണ് വൺപ്ലസ് ഫോണിന് എതിരെ പരാതിയുമായി രം​ഗത്തെത്തിയത്.

2021 ഡിസംബറിലാണ് പരാതിക്കാരൻ 43,999 രൂപയുടെ ഫോൺ വാങ്ങുന്നത്. കംപ്ലയിന്റുമായി ബന്ധപ്പെട്ട പലതവണ സർവീസ് സെന്ററിനെ സമീപിച്ചിരുന്നു. ഇതിനിടയിൽ ഫോണിന്റെ പ്രവർത്തനം കൂടുതൽ മോശമായി ഇതിനു പിന്നാലെയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു.

Also Read:

Kerala
ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ഡിബി ബിദ്യ, വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ചാണ് പരാതിക്കാരന്റെ ഹർജി പരിഗണിച്ചത്. മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ഫോണിന്റെ വിലയായ 43,999 രൂപ തിരികെ നൽകാനും, നഷ്ടപരിഹാരമായി 35,000 രൂപ നൽകാനും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 45 ദിവസത്തിനകം തുക നൽകണമെന്ന് ഉത്തരവിൽ പറയുന്നു.

Content Highlights: Oneplus should pay the Compensation to customer

To advertise here,contact us