നെക്‌സസ്, ആത്രേയകം, കഞ്ചാവ്, നൈഫ്....; കഴിഞ്ഞ വര്‍ഷം വായിച്ച പുസ്തകങ്ങള്‍ പങ്കുവെച്ച് വി ഡി സതീശന്‍

തിരക്കുകള്‍ക്കിടയിലും കുറെ നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷവും ഊര്‍ജ്ജവും നല്‍കിയെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: 2024ല്‍ വായിച്ച പുസ്തകങ്ങള്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവിധ വിഭാഗങ്ങളിലായി 43 പുസ്തകങ്ങളാണ് വി ഡി സതീശന്‍ പങ്കുവെച്ചിരിക്കുന്നത്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലാണ് പുസ്തകങ്ങള്‍ വായിച്ചതെന്ന് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇക്കഴിഞ്ഞ വര്‍ഷവും ഔദ്യോഗിക തിരക്കുകള്‍ക്കും യാത്രകള്‍ക്കും ഒരു കുറവുമുണ്ടായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ്, ഉപതിരഞ്ഞെടുപ്പുകള്‍ എന്നിവ പതിവ് തിരക്ക് വല്ലാതെയങ്ങ് കൂട്ടി. തിരക്കുകള്‍ക്കിടയിലും കുറെ നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷവും ഊര്‍ജ്ജവും നല്‍കി. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, വായനക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും വായനാ അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ക്ഷണം കൂടിയാണിത്. ഓരോ പുസ്തകവും വഴിയിലെ തണലും വഴികാട്ടിയുമാണ്. സുന്ദരവും ഗംഭീരവുമായ പുസ്തകങ്ങള്‍ നല്‍കിയ എഴുത്തുകാര്‍ക്ക് നന്ദി', വി ഡി സതീശന്‍ പറഞ്ഞു.

തുടര്‍ന്ന് താന്‍ വായിച്ച പുസ്തകങ്ങള്‍ പങ്കുവെക്കുകയായിരുന്നു. ആര്‍ രാജശ്രീയുടെ ആത്രേയകം, റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ ഹെഡ് ഉണ്ണി കൃഷ്ണന്റെ മരങ്ങളായ് നിന്നതും, സല്‍മാന്‍ റുഷ്ദിയുടെ നൈഫ് തുടങ്ങിയ പുസ്തകങ്ങളാണ് വി ഡി സതീശന്‍ പങ്കുവെച്ചിരിക്കുന്നത്.

2024ല്‍ വി ഡി സതീശന്‍ വായിച്ച പുസ്തകങ്ങള്‍

Content Highlights: Books read by Opposition leader V D Satheesan

To advertise here,contact us