വിവാഹം കഴിഞ്ഞ് 15ാം നാള്‍ മരണത്തിലേക്ക്; കോന്നി വാഹനാപകടത്തില്‍ മരിച്ചത് നവദമ്പതികളും അച്ഛന്‍മാരും

നവദമ്പതികളെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം

പത്തനംതിട്ട: കോന്നിയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ നവദമ്പതികളും. നവംബര്‍ 30നായിരുന്നു മരണപ്പെട്ട അനുവും നിഖില്‍ ഈപ്പനും വിവാഹിതരാകുന്നത്. മലേഷ്യയിലെ ഹണിമൂണ്‍ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ നവദമ്പതികളെ ഇരുവരുടേയും രക്ഷിതാക്കള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അപകടത്തില്‍ നാല് പേരും മരണപ്പെട്ടിരുന്നു. മൂന്ന് പേര്‍ സംഭവസസ്ഥലത്തുതന്നെ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മത്തായി ഈപ്പന്‍, നിഖില്‍ ഈപ്പന്‍, ബിജു പി ജോര്‍ജ്, അനു എന്നിവരാണ് മരിച്ചത്. അനുവിനെ കാറില്‍ നിന്നും പുറത്തെടുക്കുന്നതിനിടെ ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസികള്‍ പറയുന്നു. ഇവരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.

Also Read:

Kerala
കോന്നിയിൽ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് പുറത്തെത്തിയ നാട്ടുകാരാണ് ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായതായി കണ്ടത്. പിന്നാലെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തിയിരുന്നു. നിയന്ത്രണം വിട്ട കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. മീരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. ബസിലെ യാത്രക്കാർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. പുനലൂര്‍-മുവാറ്റുപുഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Content Highlight:Four family members killed as car-bus collides in Pathanamthitta; includes newly married couple

To advertise here,contact us