കോന്നി വാഹനാപകടം: എയർബാഗ് ഓപ്പണായതായി കാണുന്നില്ലെന്ന് എംവിഡി

കൂടുതൽ കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് ശേഷം പറയാമെന്നും എംവിഡി

പത്തനംതിട്ട: കോന്നിയിൽ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ എയർബാഗ് ഓപ്പണായതായി കാണുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയത്. കൂടുതൽ കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് ശേഷം പറയാമെന്നും എംവിഡി ഉദ്യോഗസ്ഥൻ റിപ്പോർട്ടറിനോട് പറഞ്ഞു.

അതേസമയം, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന സംശയം പാെലീസും വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറുകാരൻ്റെ അശ്രദ്ധയാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.

രാവിലെ നാല് മണിക്കായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്നു കാർ. ഹണിമൂണിന് പോയ മക്കളെ വിമാനത്താവളത്തിൽ നിന്നും കൂട്ടി വരികയായിരുന്നു. മൂന്ന് പേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്. മരിച്ച സ്ത്രീയുടെ മൃതദേഹം മുത്തൂറ്റ് ആശുപത്രിയിലാണുള്ളതെന്നും പൊലീസ് റിപ്പോർട്ടറിനോട് പറഞ്ഞു.

കോന്നി മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മത്തായി ഈപ്പൻ, നിഖിൽ ഈപ്പൻ, ബിജു പി ജോർജ്, അനു എന്നിവരാണ് മരിച്ചത്. പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു സംഭവം. എതിർദിശയിൽ വരികയായിരുന്ന ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.

Also Read:

Kerala
കോന്നി വാഹനാപകടം: അപകടത്തിന് കാരണം കാറുകാരന്റെ അശ്രദ്ധയെന്ന് പൊലീസ്

ശബരിമലയിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മാരുതി സ്വിഫ്റ്റ് ഡിസൈർ കാറാണ് അപകടത്തിൽപ്പെട്ടത്. മലേഷ്യയിലേക്കുള്ള യാത്രക്ക് ശേഷം തിരിച്ചെത്തിയ നവദമ്പതികളായ നിഖിലിനേയും അനുവിനേയും സ്വീകരിക്കാനായി തിരുവനന്തപുരത്തെ വിമാനത്താവളത്തിലെത്തി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പൂർണമായും തകർന്ന കാറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Content Highlights: MVD said that there was no airbag in the vehicle in the Konni accident

To advertise here,contact us