പാലക്കാട് കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്; മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സിപിഐഎമ്മിൽ

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഐഎമ്മിൽ ചേർന്നു

പാലക്കാട്: നിർണായകമായ ഉപതിരഞ്ഞെടുപ്പ് ദിനം അടുത്തുവരവേ, പാലക്കാട് കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഐഎമ്മിൽ ചേർന്നു.

കൃഷ്ണകുമാരിയെ സിപിഎഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. വെള്ളിനേഴി പഞ്ചായത്തിൽ ദുരനുഭവം ഉണ്ടായെന്നും. കൃഷ്ണകുമാരിയുടെ വാർഡിൽ ബിജെപിക്കും കോൺഗ്രസിനും ഒരു സ്ഥാനാർത്ഥിയാണെന്നും സുരേഷ് ബാബു പറഞ്ഞു.

ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് കൃഷ്ണകുമാരി പാർട്ടിയിൽ ചേരുന്നത്. സിപിഐഎം പറഞ്ഞ കാര്യങ്ങൾ വസ്തുതയുണ്ട് എന്ന് തെളിയുകയാണെന്നും പി സരിൻ ഉയർത്തിയ നിലപാട് കോൺഗ്രസിൽ നിന്ന് വരുന്നവർ ശരിവെക്കുന്നുവെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

Content Highlights: Mahila Congress District Secretary joined CPIM

To advertise here,contact us