ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം; ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടി

ഇയാളുടെ കുടുംബം ക്വാറന്റൈനിലാണ്

ആലപ്പുഴ: ആലപ്പുഴയില്‍ വിദേശത്ത് നിന്നെത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം. ബഹ്‌റൈനില്‍ നിന്ന് എത്തിയ ഹരിപ്പാട് സ്വദേശിക്കാണ് എംപോക്‌സ് എന്ന് സംശയിക്കുന്നത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇയാളുടെ കുടുംബം ക്വാറന്റൈനിലാണ്.

അതേസമയം കണ്ണൂരിലേത് എം പോക്സ് അല്ലെന്നാണ് സ്ഥിരീകരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസലേഷനിലുള്ള രോഗിയുടെ പരിശോധനാഫലം നെഗറ്റീവായതോടെയാണ് ആശങ്കയൊഴിവായത്. എംപോക്സ് സംശയത്തിന്റെ ഭാഗമായി ഇന്നലെയാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാളാണ് എംപോക്‌സ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയത്.കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെ രാവിലെയായിരുന്നു് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. ചിക്കന്‍ പോക്‌സ് ആയേക്കാമെന്ന സാധ്യതയും ആശുപത്രി അധികൃതര്‍ പ്രകടിപ്പിച്ചിരുന്നു.

To advertise here,contact us