പന്ന്യൻ രവീന്ദ്രൻ്റെ കൈവശമുള്ളത് 3000 രൂപ, ഭാര്യയുടെ പക്കലുള്ളത് 2000 രൂപ

ബാങ്ക് അക്കൗണ്ടിൽ 59,729 രൂപയാണ് ഉളളത്.

icon
dot image

തിരുവനന്തപുരം: തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സ്ഥാനാർഥിയുടെ കൈവശമുള്ളത് ആകെ 3000 രൂപയാണ്. ഭാര്യയുടെ പക്കൽ 2000 രൂപയും. ബാങ്ക് അക്കൗണ്ടിൽ 59,729 രൂപയാണ് ഉളളത്.

5 ലക്ഷം രൂപ വില മതിക്കുന്ന ഭൂമിയാണ് പന്ന്യൻ രവീന്ദ്രന്റെ പേരിലുളളത്. 1600 ചതുരശ്ര അടിയുള്ള വീടുണ്ട്. ഇവയുടെ വിപണിയിലുളള മൂല്യം എന്ന് പറയുന്നത് 11 ലക്ഷം രൂപയാണ്. മുൻ എംപി ആയിരുന്നത് കൊണ്ട് പെൻഷനാണ് പ്രധാന വരുമാനമാർഗം. 2.5 ലക്ഷം വിലമതിക്കുന്ന 48 ഗ്രാം സ്വർണവും പക്കലുണ്ട്.

'ദേവിയും നവീനും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി'; അന്വേഷണം വേണമെന്ന് സൂര്യ കൃഷ്ണമൂർത്തി

To advertise here,contact us
To advertise here,contact us
To advertise here,contact us