അവകാശങ്ങള് പിടിച്ചുവാങ്ങാന് കരുത്തു പകര്ന്ന പരിഷ്കര്ത്താവ്; അയ്യങ്കാളിയുടെ ഓർമ്മ ദിനം

ഇന്ന് മഹാത്മ അയ്യങ്കാളിയുടെ 160 -ാം ജന്മദിനം. വില്ലുവണ്ടി സമരം, കല്ലുമാല സമരം, കർഷകസമരം, വിദ്യാഭ്യാസ അവകാശ പ്രക്ഷോഭം തുടങ്ങി അരികുവത്കരിക്കപ്പെട്ടവരുടെ ആത്മാഭിമാനം ഉയര്ത്തിപിടിക്കാന് അയ്യങ്കാളി നടത്തിയ സമരപോരാട്ടങ്ങളൊക്കെയും ഇന്ത്യന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്.

ഇന്ന് മഹാത്മ അയ്യങ്കാളിയുടെ 160 -ാം ജന്മദിനം. അര്ഹതപ്പെട്ട അവകാശങ്ങള് നിഷേധിച്ചാല് അത് പിടിച്ചുവാങ്ങാന് പാര്ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന് കരുത്തു പകര്ന്ന പരിഷ്കര്ത്താവാണ് അയ്യങ്കാളി. വില്ലുവണ്ടി സമരം, കല്ലുമാല സമരം, കർഷകസമരം, വിദ്യാഭ്യാസ അവകാശ പ്രക്ഷോഭം തുടങ്ങി അരികുവത്കരിക്കപ്പെട്ടവരുടെ ആത്മാഭിമാനം ഉയര്ത്തിപിടിക്കാന് അയ്യങ്കാളി നടത്തിയ സമരപോരാട്ടങ്ങളൊക്കെയും ഇന്ത്യന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്.

കേരളീയ നവോത്ഥാന ചരിത്രത്തില് അയ്യങ്കാളിക്ക് സമാനതകളില്ല. ജാതി മേധാവിത്വത്തിന്റെ അപമാനങ്ങള്ക്കുമേല് കീഴാള ജനതയുടെ ആത്മാഭിമാനത്തിന്റെ അടയാളമാണ് ആ വിപ്ലവകാരി. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസ അവകാശം, ചന്തകളില് പ്രവേശിക്കാനുള്ള അവകാശം, വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ മേല്ജാതിക്കാര് കീഴ്ജാതിക്കാര്ക്ക് നിഷേധിച്ച മാനുഷികാവകാശങ്ങളെല്ലാം സമരപോരാട്ടങ്ങളിലൂടെ പിടിച്ചുവാങ്ങിയ ക്രാന്തദര്ശി ആയിരുന്നു മഹാത്മ അയ്യങ്കാളി.

തിരുവിതാംകൂറില് പൊതുവഴി വെട്ടിയ കാലംമുതലെ താഴ്ന്ന ജാതിക്കാര്ക്ക് അയിത്തമായിരുന്നു. അറിയാതെ പോലും പൊതുവഴിയിലൂടെ നടന്നുപോയാല് ക്രൂരമായ ശിക്ഷകള് ഏറ്റുവാങ്ങിയിരുന്ന കാലം. 1893 ല് നഗരത്തിലെ തെരുവിലൂടെ രണ്ട് കാളകളെ കെട്ടിയ ഒരു വില്ലുവണ്ടി മണി മുഴക്കി പൊടിപറപ്പിച്ച് പാഞ്ഞുവരുന്നു. തമ്പ്രാക്കളും പ്രമാണിമാരും മാത്രം ഉപയോഗിച്ചിരിക്കുന്ന വില്ലുവണ്ടിയില് രാജാവിനെപ്പോലെ വരുന്നയാളെ കണ്ട് കൂടി നിന്നവര് ഞെട്ടി. മേലാളന്മാരെപ്പോലെ വെള്ള അരക്കയ്യന് ബനിയനും മേല്മുണ്ടും തലപ്പാവും അണിഞ്ഞ് വണ്ടിയില് വന്നത് പുലയനായ അയ്യങ്കാളി. തമ്പ്രാക്കന്മാര് കോപകുലരായി. വണ്ടി തടഞ്ഞ് അയ്യങ്കാളിയെ പിടിച്ചുകെട്ടാനായി ഗുണ്ടകള് പാഞ്ഞടുത്തു. വണ്ടിയില് നിന്ന് ചാടിയിറങ്ങി മേല്മീശ തടവി അയാള് അരയില്നിന്ന് കഠാരയുമെടുത്തു. തമ്പ്രാക്കളും ഗുണ്ടകളും പരക്കംപാഞ്ഞു.

വീരോചിതമായിരുന്നു ആ പോരാട്ടങ്ങള്. ഐതിഹാസികമായിരുന്നു ആ ജീവിതം. മഹാത്മ അയ്യങ്കാളി നടന്നു തീര്ത്ത വഴികളും ഏറ്റെടുത്ത പോരാട്ടങ്ങളും തച്ചുതകര്ത്ത അനാചാരങ്ങളുമാണ് ഭ്രാന്തലയമെന്ന് ഒരു കാലം രേഖപ്പെടുത്തിയ മലയാളി ഭൂമികയെ ഇന്നത്തെ കേളിപെറ്റ കേരളമാക്കി മാറ്റിയത്.. 1863 ൽ ജനിച്ച് 1941ൽ അന്തരിച്ച ആ ഇതിഹാസ ജീവിതത്തിന്റെ ഓര്മകള്ക്ക് പ്രണാമം.

To advertise here,contact us