റിയാദ്: ഒരു പെട്ടി നിറയെ സ്വര്‍ണം കൈമാറുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗദിയില്‍ നടന്ന ഒരു കല്ല്യാണ ചടങ്ങിലെ വീഡിയോ ആണെന്നാണ് വ്യക്തമാകുന്നത്. ഒരു പെട്ടി നിറയെ 24 കാരറ്റ് സ്വര്‍ണ ബിസ്ക്കറ്റെന്ന് തോന്നിക്കുന്ന വസ്തു കെെമാറുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.
GM ☕️ A Saudi wedding just went viral for gifting 24-carat gold biscuits to guests.Grind like your bloodline is watching. Wealth isn’t luck! it’s built.Wishing my community focus, discipline, and unstoppable growth. pic.twitter.com/ZWPuiQGvUH
ഒരുകൂട്ടം പുരുഷന്മാരാണ് ഈ പെട്ടിയുമായി വീഡിയോയില്‍ നില്‍ക്കുന്നത്. സ്വര്‍ണത്തിന് ലക്ഷങ്ങള്‍ വിലവരുന്ന ഈ സമയത്ത് ഇത്രയും സ്വര്‍ണം കൈമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തി. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. ആഢംബരം, പ്രീമിയം, രാജകീയം തുടങ്ങിയ കമന്റുകളാണ് കാണാന്‍ സാധിക്കുന്നത്.
വീഡിയോ പ്രചരിച്ചതോടെ ഇത് സത്യമാണോ എന്നുള്ള രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത് ആ ബാറുകള്‍ സ്വര്‍ണമല്ലെന്നുള്ളതാണ്. സ്വര്‍ണ ഫോയിലില്‍ പൊതിഞ്ഞ ചോക്ലേറ്റാണെന്നാണ് വ്യക്തമായിരിക്കുന്നത്. സ്വര്‍ണ പേപ്പറില്‍ ത്തില്‍ പൊതിഞ്ഞ പ്രീമിയം മിഠായികള്‍ക്ക് പേരുകേട്ട 'പാച്ചി'യില്‍ നിന്നുള്ള ചോക്ലേറ്റുകളാണെന്നാണ് ഈ ബ്രാന്‍ഡിനെ കുറിച്ച് അറിയാവുന്ന സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പറയുന്നത്. എങ്കിലും ഇപ്പോഴും ഇത് സ്വര്‍ണം തന്നെയാണെന്ന് പറയുന്ന കമന്റുകളും കാണാന്‍ സാധിക്കും.
pic.twitter.com/WE3b4xnvlm
Content Highlights: Footage of a box full of gold bars being handed over; Video sparks discussion on social media